പി പക്ഷം രൂപീകൃതമാകുകയും ലോക മുതലാളിത്ത രാഷ്ട്രങ്ങളിലെ വ്യവസായികളുമായി ബാന്ധവം തുടങ്ങുകയും ചെയ്തത് വിജയൻ സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്താണ്. ലാവലിൻ ഇടപാടിലെ രുചിയറിയാവുന്ന ഇടനിലക്കാരൊക്കെ വേഷം മാറി സി പി എം പ്രവർത്തകരും വ്യവസായ പ്രമുഖരും പാർട്ടിയുടെ ഖജനാവിലേക്ക് പണവുമായി കാത്തു നിന്നു. ഒരു പരിധിക്കപ്പുറം ആത്മാർത്ഥത അഭിനയിച്ച് കൂടിയ അവരിൽ പലരും പെട്ടെന്ന് പണക്കാ രായ ദുരൂഹ പശ്ചാത്തലമുള്ളവരായിരുന്നു. അവരുടെ പിൻബലത്തിൻ പാർട്ടിയുടെ പേരിൽ പണം വാരിക്കൂട്ടുകയും ആ പണം വാരിവലിച്ചെറിഞ്ഞ് പരിപടികൾ സംഘടിപ്പിക്കുകയും ചെയ്തു. ഒപ്പം സെക്രട്ടറിയുടെ ഇമേജ് കൂട്ടാൻ വലിയ വലിയ ആശയ കഥകളൊക്കെ എഴുതി പിടിപ്പിച്ചു. അതിനായി ചാനലും പരിവാരങ്ങളേയും ഒരുക്കി. പോരാത്തതിന് മാധ്യമ പ്രവർത്തകരിലെ പ്രമുഖരെയൊക്കെ പണം കൊടുത്തും സൽക്കരിച്ചും സ്വന്തം പാദസേവകരാക്കിയും നില നിർത്തി. അവരെ വച്ച് എഴുതിക്കലും പടം പിടിക്കലും സംഘടിപ്പിച്ചു. മമ്മൂട്ടി അടക്കമുള്ള സിനിമാക്കാരെ വച്ച് പബ്ലിസിറ്റി ഉണ്ടാക്കാനായും അവർക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കി കൊടുത്തും അണികളെ ഉന്മാദത്തിലാക്കി. ഇതൊക്കെ മൂത്ത് മൂത്ത് 'മിന്നൽ പിണറായി ' എന്നൊക്കെ ഒരു കുത്തക പത്രത്തിൽ വരെ എഴുതിച്ചു കളഞ്ഞു. പക്ഷെ വാട്ടമടിക്കാർ വിട്ടു പോകാത്ത വിധം മികച്ച സൽക്കാരം അവർക്ക് മാത്രം നൽകാൻ ശ്രദ്ധിച്ചു. ഇതിനിടയിൽ എ.കെ.ആൻ്റണിയും ഉമ്മൻ ചാണ്ടിയും ഭരണം കഴിഞ്ഞ് പോയി. ആ ഭരണകാലത്ത് ആണ് ഐസ്ക്രീം പാർലർ കേസ് ശക്തമായി ഉയർന്നത്. അവിടെ തുടങ്ങുന്നു ലീഗിലെ ഒരു വിഭാഗവുമായുള്ള സിപിഎമ്മിലെ പി വിഭാഗത്തിൻ്റെ ബന്ധം വളരുന്നത്. ആ ബന്ധം വന്നത് കോഴിക്കോടുകാരനായ ഒരു ഉയർന്ന പാർട്ടി നേതാവും ആരോപണ വിധേയനായിരുന്നു. അയാൾ വഴിയാണ് ലീഗിലെ കെ.വിഭാഗവു മായി പി വിഭാഗം അടുത്തത്.
ഇതിനിടയിൽ അടുത്ത കൊയ്ത്തിന് വിത്ത് വിതച്ചിരുന്നു. അതിന് തുടക്കമിട്ടതും നായനാർ സർക്കാരിൻ്റെ കാലത്താണ്. ലാവലിൻ്റെ രുചി പിടിച്ചു പോയവർ അടുത്ത പൊതു മേഖല സ്ഥാപനത്തെ മറയാക്കി കോടികൾ കൊയ്യാൻ ശ്രമം തുടങ്ങിയത്. അതാണ്ടാ ട്രാവൻകൂർ ടൈറ്റാനിയത്തിൻ്റെ അന്ത്യത്തിന് തുടക്കമിട്ടത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയുടെ പേര് പറഞ്ഞ് ടൈറ്റാനിയം ശുചീകരണ പദ്ധതിയുടെ പേരിൽ ഒരു കളി കളിക്കാനായിരുന്നു നീക്കം. എന്നാൽ നായനാർ സർക്കാർ പോയി പകരം എ.കെ.ആൻ്റണി സർക്കാർ വന്നതോടെ പണി പാളി. അഴിമതി സാധ്യത ഉണ്ടെന്ന് കണ്ടെത്തിയ ആൻ്റണി പദ്ധതി വെട്ടി. എന്നാൽ കമ്പനിയായ ലീഗിലെ കെ ഗ്രൂപ്പിനെ വച്ച് കളി തുടങ്ങി. സമ്മർദ്ദത്തിലാക്കാൻ മത്സ്യതൊഴിലാളികളെ ഇളക്കിവിട്ടും കത്തോലിക്കാ സഭയെ തെറ്റിദ്ധരിപ്പിച്ചും നിരന്തര സമരങ്ങൾ ഉണ്ടാക്കി. കുറ്റം പറയരുതല്ലോ, അതിനൊന്നും വഴങ്ങാത്ത ആൻ്റണി പദ്ധതിയെ കുറിച്ച് വിജിലൻസിനെ വച്ച് അന്വേഷിക്കാൻ മന്ത്രിസഭാ മിനിട്സിൽ കുറിച്ചു. നാലാം ദിവസം ആൻ്റണിക്ക് രാജിവയ്ക്കേണ്ടി വന്നു. ലീഗിലെ കെ.ഗ്രൂപ്പിൻ്റെ വിലപേശൽ രാഷ്ട്രീയം അവിടെയാണ് തുടങ്ങുന്നത്. പിന്നീട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി.ലീഗിലെ കെ ഗ്രൂപ്പിൻ്റെ സമ്മർദ്ദം, കത്തോലിക്കാ സഭയും മത്സ്യത്തൊഴിലാളികളുടെ സമര പരമ്പരകൾ, ടൈറ്റാനിയം സംരക്ഷണത്തിൻ്റെ പേര് പറഞ്ഞ് സിപിഎം ലെ പിണറായി വിഭാഗം ഇറക്കിയ പ്രചാരണം എന്നിവ കൊണ്ടല്ലാം പൊറുതിമുട്ടിയ പാവം ഉമ്മൻ ചാണ്ടി ഒടുവിൽ ടൈറ്റാനിയം രക്ഷാ പദ്ധതിയെ പറ്റി പഠിക്കാനും ആവശ്യമെങ്കിൽ മാത്രം വേണ്ട ഉപകരണങ്ങൾ വാങ്ങുന്നതിന് സാഹചര്യമൊരുക്കാനുമായി 4 കോടി രൂപ അനുവദിച്ചു. സമരങ്ങൾ സ്വിച്ചിട്ട പോലെ നിന്നു. പക്ഷെ നിൽക്കാത്ത ഒരാൾ സി പി എമ്മിൽ ഉണ്ടായിരുന്നു. സാക്ഷാൽ വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ എന്ന വി.എസ്.അച്ചുതാനന്ദൻ. സിപിഎമ്മിൻ്റെ നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ്. ഈ തീരുമാനത്തെ എതിർത്ത് രംഗത്ത് വന്നു. അഴിമതി ആരോപണവും ഉയർത്തി. അടുത്തു വരുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വി.എസ്. തൊടുത്ത ഒരു ആരോപണം മാത്രമാണിത് എന്നോർത്ത് ജനംചിരിച്ചു. ജനത്തിനൊപ്പം വേറേ രണ്ട് പേർ കൂടി അർമാദിച്ചു ചിരിച്ചു. അത് സി പി എമ്മിലെ പി.ഗ്രൂപ്പും ലീഗിലെ കെ.ഗ്രൂപ്പുമാണ്. കാരണം തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഭരണം മാറുന്ന പതിവുള്ള കേരളത്തിൽ അടുത്തത് ഇടത് ഭരണമായിരിക്കും എന്നും പദ്ധതി നടപ്പിലായാൽ ടൈറ്റാനിയം വച്ച് കോടികൾ കമ്മീഷൻ അടിച്ചെടുക്കാമെന്നും കരിമണൽ വിറ്റ് കാശുണ്ടാക്കാമെന്നും കണക്ക് കൂട്ടി. അഴിമതി ആരോപണം ഉമ്മൻ ചാണ്ടിയുടെ ഉത്തരവിൻ്റെ പേരിൽ വച്ച് ഉമ്മൻ ചാണ്ടിയെ പഴിചാരാമെന്നും കണക്ക് കൂട്ടി. എന്നാൽ വി.എസ്.അഴിമതി ആരോപണം ഉന്നയിച്ചത് ഉമ്മൻ ചാണ്ടി കൂടുതൽ കുടുക്കിൽ പെടാതിരിക്കാനായിരുന്നു. കാരണം ലാവലിൻ മുതൽ പാർട്ടിയിലെ പിപക്ഷം നടത്തുന്ന തരികിടകൾ എല്ലാം ഉന്നത നേതാവായ വി എസിന് ശരിക്കറിയാം. മാത്രമല്ല ടൈറ്റാനിയം വിഷയം തന്നെ അഴിമതിക്ക് ഉള്ള നിലം ഒരുക്കലണെന്നും അതിലെ കൂട്ടുകൃഷിയും കച്ചവടവും പാർട്ടിയെ നശിപ്പിക്കുമെന്നും വിഎസ് വ്യക്തമായി മനസ്സിലാക്കിയിരുന്നു.
അതുകൊണ്ടാണ് പഠനത്തിന് 4 കോടി അനുവദിച്ചതേ വി.എസ്. ഉടക്ക് വച്ചത്. പാർട്ടി തലത്തിൽ മുൻപ് തന്നെ അന്വേഷണം നടത്തി തായിട്ടതും ലോകായുക്ത വിധിയിലൂടെ 2001 ൽ തന്നെ തടഞ്ഞതുമായ ടൈറ്റാനിയം മാലിന്യ സംസ്കരണ പദ്ധതി പക്ഷെ 2006 ൽ നടപ്പിലാക്കപ്പെട്ടു. 50 ലക്ഷത്തോളം ലാഭത്തിൽ, 1500 ഓളം തൊഴിലാളികളോടെ പ്രവർത്തിച്ച ട്രാവൻകൂർ ടൈറ്റാനിയം എന്ന പൊതുമേഖല സ്ഥാപനം വെറും 700 ൽ താഴെ തൊഴിലാളികളും കോടികളുടെ നഷ്ടവും പല കോടികളുടെ ബാധ്യതയും നിരവധി കേസുകളുമുള്ള വിധം നശിച്ചു നാരായണക്കല്ല് പിടിക്കാൻ വെറും 2 വർഷം പോലും പിന്നെ വേണ്ടി വന്നില്ല. 2008 ഒടെ ടൈറ്റാനിയം കമ്പനി തകർന്നു. പഴി ഉമ്മൻ ചാണ്ടിയുടെ തലയിലേക്ക് വയ്ക്കാൻ ശ്രമം നടത്തി സിപിഎമ്മിലെ പി ഗ്രൂപ്പ് ഇടയ്ക്കിടെ ശ്രമിച്ചു. ലീഗിലെ കെ ഗ്രൂപ്പ് കള്ളച്ചിരിയോടെ മൗനം പാലിച്ചു. എന്നാൽ ഒടുവിൽ പുറത്തു വന്ന വിവരം ടൈറ്റാനിയം അഴിമതി പദ്ധതിയിലൂടെ ഉൽപ്പാദിപ്പിച്ച ആറ് കോടിയോളം രുപ ഐസ്ക്രീം വിൽപ്പനയ്ക്കായി ഉപയോഗിച്ചു എന്നാണ്.
ആ കഥയവിടെ നിൽക്കട്ടെ, കഥ 2006 ലേക്ക് തന്നെ പോകട്ടെ. ഉമ്മൻ ചാണ്ടി ഭരണം അവസാനിച്ച് ഇടത് ഭരണമെത്തി. കുടഞ്ഞെറിയാൽ നടത്തിയ ശ്രമങ്ങളെയെല്ലാം തകർത്ത് അച്ചുതാനന്ദൻ മുഖ്യമന്ത്രിയായി.പക്ഷെ പൊലീസും സേനയും എല്ലാം കോടിയേരി ബാലകൃഷ്ണനെന്ന പിപക്ഷക്കാരൻ്റെ കൈയ്യിൽ സുരക്ഷിതമാക്കി. ആ വർഷം തന്നെ ടൈറ്റാനിയം പദ്ധതിക്ക് പൂർണ അനുമതി നൽകി.പദ്ധതിയുടെ നടത്തിപ്പ് വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം നേരിട്ട് നിയന്ത്രിച്ചു. ഒടുവിൽ 2008 ൽ ടൈറ്റാനിയം കമ്പനി തുലഞ്ഞു. പക്ഷെ അതിനിടയിൽ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങൾ മാറിമറഞ്ഞു. കേരളത്തിൽ തീവ്ര ഇസ്ലാമിക പക്ഷം രൂപപ്പെട്ടു. ലീഗിലെ ഒരു വിഭാഗം അവരെ പ്രോത്സാഹിപ്പിച്ചു. ബദലായി മറ്റ് പ്രസ്ഥാനങ്ങളും ശക്തിപ്പെട്ടു പോപ്പുലർ ഫ്രണ്ട്, എൻഡിഎഫ്, എന്നിവയെല്ലാം മുഖ്യധാരയിലേക്കെത്തി. ലീഗിലെ കെ വിഭാഗവും സിപിഎമ്മില പി വിഭാഗവും മൊത്തമായി എല്ലാം നിയന്ത്രണത്തിലാക്കാൻ സൗഹൃദ മത്സരം തുടങ്ങി. എന്നാൽ നിയന്ത്രണം ലീഗിൻ്റെ കയ്യിലായി മാറി.ലീഗ് യുഡിഎഫിലുമായി ഉറച്ചു നിന്നു.
അപ്പോഴൊക്കെ ശശി പി വിഭാഗത്തിനൊപ്പവും ലീഗിൻ്റെ കൂടെയും ആരുടെയും ശ്രദ്ധയിൽ പെടാതെ പലതും പലവിധം നിയന്ത്രിച്ച് ഒരിടത്തൊതുങ്ങി കൂടി......
(തുടരും)
Pipaksha's success story began with the titanic Titan.